The Network of Women in Media, India (NWMI) together with many eminent personalities is deeply concerned about the rising trend of powerful men seeking gag orders on the media in sexual assault and harassment cases.
We stand in solidarity with survivors of sexual harassment and assault. While prioritising the privacy and dignity of survivors above all else, we believe that responsible reporting of broad facts in rape trials is in the interests of justice.
The latest instance of the media being gagged is in the alleged sexual assault case of a woman actor for which hearings are currently underway in an Ernakulam trial court. In this case, the woman actor who works across southern India’s film industries was allegedly abducted and raped in a moving vehicle in Kerala in February 2017. Investigations by the Kerala Police revealed that the prime conspirator in the crime was a reigning superstar of Malayalam cinema.
The trial commenced in-camera in January 2020. In March, the accused obtained a gag order from the court against the media’s coverage of the case. In September, he filed a petition in the same court against 10 media houses for allegedly violating the gag order – the hearings in this matter, too, are currently ongoing.
This pattern of seeking gag orders against reportage in such cases by the accused has now become a trend. Similar gag orders have been obtained from a Goa Court by a senior editor accused of raping his subordinate, as also from a Kottayam Sessions Court by a Bishop accused of raping a nun.
When sexual harassment allegations against a politician surfaced on social media in March 2019, he obtained a temporary injunction from a Bengaluru Sessions Court banning 49 media outlets from publishing anything “defamatory” or “derogatory” against him. The following month, the Karnataka High Court set aside the injunction. In July 2020, the Delhi High Court lifted its 2017 gag order restraining publication of articles and comments on sexual harassment allegations against a Mumbai-based venture capitalist. In 2014, the Delhi High Court had issued a gag order on publication and telecast of a law intern’s sexual harassment complaint against a former Supreme Court judge.
Earlier this year, an ad-interim injunction was passed by a Court in New Delhi directing several publications to take down articles about sexual harassment complaints against a sitting Rajya Sabha MP’s son, while he himself pursued a defamation suit against one of his accusers as well as various media platforms that ran the story.
In the context of rape in particular, the trend of the accused seeking to prevent the media from covering trials presents a unique challenge for media reportage.
According to news reports, the petition filed by the Malayalam actor argues that “the continued illegal act of publishing matters in relation to the in-camera proceedings in this case” are calculated to injure his reputation and violate his fundamental right to fair trial.
The choice of words in the petition underlines the irony of the situation: Section 327(2) of the CrPC mandates that rape inquiries and trials should be conducted in-camera; and Section 327(3) mandates that it is unlawful to print or publish any matter related to in-camera proceedings without the court’s previous permission. These legal provisions were introduced in India with the intention of safeguarding the identity and privacy of survivors in a society that tends to shame women who have faced sexual assault and harassment. These provisions were certainly not introduced to protect the reputation of a person accused of committing an offence of rape.
We find it particularly distressing that persons accused of serious crimes against women are seeking the protection of such laws when it is more than evident that such persons already enjoy considerable clout to influence the case and public opinion.
Intimidation of Witnesses
More recently, there have been reports alleging that the accused Malayalam film star has been trying to intimidate and influence witnesses. The prosecution has sought cancellation of his bail and has alleged that he tried to influence a witness. As per a report on Malayala Manorama’s online news portal dated September 15, 2020, “According to the prosecution, several witnesses who had earlier testified against the filmstar, who is one among the prime accused, have changed their statements before the court. Subsequently, the main witness also shifted the stand. The prosecution’s plea says that a lawyer based in Thrissur had tried to influence a witness who had given a statement that he had seen the accused film star meeting Pulsar Suni, another accused in the case, at Tennis Club in the town.” According to media reports, in late September, one witness filed a police complaint saying he is being threatened to change a statement earlier given to the police.
Meanwhile, the accused has served legal notices on several Malayalam film personalities who wrote social media posts about witnesses in the case changing their testimonies.
Gag orders vs responsible reportage
We wish to point out that, despite the prevalence of patriarchy in Indian society, the country’s women’s rights movements have successfully sensitised significant sections of society to women’s concerns. As a result, time and again, it is the weight of public opinion and the role played by responsible media coverage that has helped sensitise and exert pressure on governments and the police to act against perpetrators of sexual assault and harassment. Clearly, there can be no public opinion if there is no information in the public realm. We believe this is why powerful accused are increasingly trying to suppress the social media and news media, in a scenario where most systems are already weighted heavily in their favour.
We respect the need for in-camera proceedings in rape trials, but we remind all parties concerned that Section 327(3) of the CrPC includes a provision for limited media coverage of in-camera rape trials “with the previous permission of the Court.” We appreciate the vigilance of courts against irresponsible journalism, but urge that responsible, sensitive reporting of basic facts such as witnesses not turning up, witnesses retracting previous statements, hostile behaviour of the accused against the survivor and so on, should be allowed in the public interest and in the interests of the victim/survivor.
It needs reiteration that Section 327 of the CrPC and Section 228A of the Indian Penal Code (protecting the identity of the victim) were provisions enacted by Parliament to safeguard the rights, interests and privacy of women survivors. These provisions cannot be invoked by accused persons to silence the media or women survivors. It would result in serious miscarriage of justice if powerful and influential men of means manage to take refuge in laws designed to protect women by flouting all tenets of a fair trial and abusing the justice system. Anonymity is given by law to a woman survivor, and not to hide the misdeeds of a male accused.
We believe that blanket gag orders are harmful to survivors and benefit accused in our patriarchal society.
We urge media houses that are sought to be silenced by such gag orders, petitions and defamation suits, to respond, challenge and contest the same in court.
We urge media houses to continue to report vigilantly and responsibly as they have in such cases, without succumbing to fear or intimidatory tactics. Justice, as we all know, must be done but it must also be seen to be done, in as transparent a manner as possible.
Signed:
- KR Meera, Writer
- Aleyamma Vijayan, SakhiKerala
- J Devika, Feminist historian
- Sugathakumari, Poet and activist
- Viji Palithodi, Activist
- Mercy Alexander, SakhiKerala
- Dr Meera Velayudhan, Policy Analyst
- V Geetha, Feminist historian
- Janaki Nair, Historian
- Nivedita Menon, Professor, JNU
- Kalpana Kannabiran, Director, CSD
- Anitha Thambi, Poet
- VM Girija, Poet
- Prof Mary E John, Centre for Women’s Development Studies
- Sreerekha Sathi, International Institute of Social Studies, The Hague
- Darshana S. Mini, Assistant Professor, University of Wisconsin-Madison
- Jayasree Kalathil, Survivor Research, London and translator
- Rekha Raj, Feminist thinker, activist
- Janaki Abraham, Sociologist and Professor
- K Satchidanandan, Writer
- BRP Bhaskar, Senior journalist
- NS Madhavan, Writer
- Sashi Kumar, Senior journalist
- Vinod K Jose, Executive Editor, The Caravan
- Josy Joseph, Editor, Azhimukham
- Manu Pillai, Author
- Anwar Ali, Poet
Members of the Network of Women in Media, India:
Aditi Bhaduri; Ammu Joseph; Anna MM Vetticad; Annie Thomas; Anumeha Yadav; Anupama Venkiteswaran; Avantika Mehta; Dhanya Rajendran; Freny Manecksha; Geeta Seshu; Gita Bakshi; Gita Aravamudan; Jane Borges; Kalpana Sharma; Karuna John; Laxmi Murthy; Leela Solomon; Leena Reghunath; Malini Subramaniam; M Sarita Varma; M Suchithra; Neeta Kolhatkar; Neha Dixit; Nikhila Henry; Nisha Susan; Namita Bhandare; Padmaja Shaw; Padmalatha Ravi; Prachi Pinglay; Rajashri Dasgupta; Ranjona Banerji; Revathi Siva Kumar; Revati Laul; Rohini Mohan; Ruhani Kaur; Sajini Sahadevan; Sameera Khan; Sandhya Srinivasan; Saraswathi Nagarajan; Saritha Balan; Shahina KK; Sharda Ugra; Shobha SV; Vinita Vishwas Deshmukh.
Date: October 16, 2020
ലൈംഗിക പീഡനങ്ങളിലും അതിക്രമങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വലിയ സ്വാധീനമുള്ള പ്രതികൾ കേസിന്റെ വിചാരണയെപ്പറ്റി മാധ്യമങ്ങൾ വാർത്ത നൽകുന്നത് വിലക്കുന്ന ഉത്തരവുകൾ കോടതികളിൽ നിന്ന് നേടിയെടുക്കുന്ന പ്രവണത വർദ്ധിച്ച വരികയാണ്. ഇക്കാര്യത്തിൽ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഇന്ത്യയും പ്രമുഖരായ നിരവധി വ്യക്തികളും അങ്ങേയറ്റം ആശങ്കാകുലരാണ്.
ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവർക്കൊപ്പം ഞങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊളളുന്നു. അക്രമങ്ങൾ അതിജീവിച്ചവരുടെ സ്വകാര്യതയ്ക്കും അന്തസിനും അങ്ങേയറ്റത്തെ മുൻഗണന നൽകുന്നതോടൊപ്പം തന്നെ, ലൈംഗിക അതിക്രമങ്ങളുടെ വിചാരണയുടെ വിവരങ്ങൾ വസ്തുതാപരമായും ഉത്തരവാദിത്തത്തോടെയും റിപ്പോർട്ട് ചെയ്യുന്നത് നീതി നിർവ്വഹണ പ്രക്രിയയെ ശക്തി പ്പെടുത്താൻ സഹായകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
വർദ്ധിച്ച വരുന്ന ഈ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഒരു പ്രമുഖനടിക്ക് നേരെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ലൈംഗികാക്രമണമാണ്. ഈ കേസിന്റെ വിചാരണ എറണാകുളത്തെ ഒരു കോടതിയിൽ നടക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന നടിയെ 2017 ഫെബ്രുവരിയില്‍ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോയി ഓടി കൊണ്ടിരിക്കുന്ന കാറിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയവരിൽ പ്രധാനി മലയാള സിനിമാരംഗം അടക്കിവാഴുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണെന്നാണ് കേരള പൊലീസിന്റെ അന്വേഷണത്തിൽ നിന്നു വെളിപ്പെട്ടത്.
ഈ കേസിന്റെ സ്വകാര്യവിചാരണ (ഇൻ- കാമറ വിചാരണ) 2020 ജനുവരിയിലാണ് തുടങ്ങിയത്. എന്നാൽ 2020 മാർച്ചിൽ വിചാരണയുടെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കുന്ന ഉത്തരവ് പ്രതി കോടതിയിൽ നിന്നു നേടിയെടുത്തു. ഈ ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചു കൊണ്ട് സപ്തംബറിൽ ഇതേ കോടതിയിൽ പത്തു മാധ്യമസ്ഥാപനങ്ങൾക്കെതിരെയും സിനിമ രംഗത്തെ അഞ്ചു പ്രവർത്തകർക്കെതിരെയും പ്രതി പരാതി നൽകി. ഇതിലെ വാദവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകൾ പ്രതികൾ നേടിയെടുക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത കേസിൽ ഒരു സീനിയർ എഡിറ്റർ ഗോവയിലെ ഒരു കോടതിയിൽ നിന്ന് ഇങ്ങനെയൊരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. അതുപോലെ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് കോട്ടയത്തെ സെഷൻസ് കോടതിയിൽ നിന്ന് സമാനമായ ഉത്തരവ് നേടിയിട്ടുണ്ട്.
2019 മാർച്ചിൽ ഒരു രാഷ്ടീയക്കാരനെതിരെ ലൈംഗിക chooshnam ആരോപണം ഉയർന്നുവന്നപ്പോൾ ആ വ്യക്തി തന്റെ “മാന്യതയെ കളങ്കപ്പെടുത്തുന്നതും ” തന്നെ “അവമതിക്കുന്നതും” ആയ വാർത്തകൾ കൊടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു താൽക്കാലിക ഉത്തരവ് 49 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ബാംഗ്ലൂരിലെ സെഷൻസ് കോടതിയിൽ നിന്ന് നേടിയിരുന്നു.. അടുത്ത മാസം കർണാടക ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. മുംബയിലെ ഒരു വ്യവസായ പ്രമുഖനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തെപ്പറ്റി ലേഖനങ്ങളും അഭിപ്രായങളും എഴുതുന്നത് തടഞ്ഞു കൊണ്ട് 2017 ൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് ദൽഹി ഹൈക്കോടതി 2020 ജൂലായിൽ റദ്ദു ചെയ്തു. സുപ്രീം കോടതിയിലെ ഒരു മുൻജഡ്‌ജി ക്കെതിരെ ഒരു ടെയ്നിഅഭിഭാഷക നൽകിയ പരാതിയുടെ വാർത്ത കൊടുക്കുന്നതിനെതിരെ ദൽഹി ഹൈക്കോടതി 2014 ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഈ വർഷം തുടക്കത്തിൽ ഒരു രാജ്യസഭാംഗത്തിന്റെ മകനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നപ്പോൾ അതിനെപ്പറ്റി ലേഖനങ്ങൾ എഴുതുന്നതിനെതിരെ ദൽഹിയിലെ ഒരു കോടതി പല പ്രസിദ്ധീകരണങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരെ പരാതിപ്പെട്ട വ്യക്തിക്കെതിരെയും ചില പ്രസിദ്ധീകരണങ്ങൾക്കെതിരെയും മാനനഷ്ടത്തിനു കേസുകൊടുക്കയും ചെയ്തു അയാൾ.
ബലാൽസംഗക്കേസുകളുടെ വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മധ്യമങളെ വിലക്കാൻ പ്രതികൾ നടത്തുന്ന ഉദ്യമങ്ങൾ മാധ്യമ പ്രവർത്തനത്തിനു തന്നെ വലിയൊരു വെല്ലുവിളിയായി മാറുകയാണ്.
നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നു പറയുന്ന കേസിൽ “സ്വകാര്യമായി നടക്കുന്ന വിചാരണയെപ്പറ്റി നിരന്തരം വാർത്ത കൊടുക്കുന്ന നിയമ വിരുദ്ധ പ്രവർത്തനത്തിലൂടെ” തന്റെ സൽപ്പേരു തകർക്കാൻ മാധ്യമങ്ങൾ മന:പൂർവ്വം ശ്രമിക്കകയാണെന്നും അത് ന്യായമായ വിചാരണയ്ക്കുള്ള തന്റെ അവകാശങ്ങൾക്കു വിരുദ്ധമാണെന്നും കുറ്റാരോപിതനായ മലയാള സിനിമാനടൻ കോടതിയിൽ പരാതി നൽകിയതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോടതിയിൽ ആ വ്യക്തി നൽകിയ പരാതി തന്നെ മതി ഇക്കാര്യത്തിലെ വിരോധാഭാസം മനസ്സിലാകാൻ .ലൈംഗിക പീഡന കേസുകളിൽ വിചാരണ സ്വകാര്യമായിരിക്കണമെന്ന് ക്രിമിനൽ നടപടിക്രമത്തിലെ 327 (2) വകുപ്പ് പറയുന്നു; കോടതിയിൽ നിന്നു മുൻകൂട്ടി അനുവാദം വാങ്ങാതെ വിചാരണയെ പറ്റിയുള്ള വാർത്തകൾ കൊടുക്കരുത് എന്ന് 327 (3) പറയുന്നു. ഈ വ്യവസ്ഥകൾ കൊണ്ടുവന്നത്, ലൈംഗികാതിക്ര മങ്ങൾ അതിജീവിക്കുന്ന സ്ത്രീകളെ അപമാനിക്കുകയും, അവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അല്ലാതെലൈംഗികാതിക്രമകുറ്റം ആരോപിക്കപ്പെട്ട ഒരാളുടെ സൽ പേര് സംരക്ഷിക്കാനല്ല.
സ്ത്രീകൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചെയ്തവർ ഇത്തരം നിയമങ്ങളുടെ സംരക്ഷണം തേടുന്നതിൽ ഞങ്ങൾക്ക് വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ട്. കേസിന്റെ ഗതിയും പൊതുജനാഭിപ്രായവും മാറ്റിമറിക്കാൻ കഴിയുന്നവരാണ് സ്വാധീനമുള്ള ഇക്കൂട്ടർ.
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു
നടിയുടെ കേസിൽ കുറ്റാരോപിതനായ സിനിമാ നടൻ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീതിക്കാനും ശ്രമിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. അയാൾക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദു ചെയ്യാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ” കേസിലെ മുഖ്യപ്രതികളിലൊരാളായ ഈ നടനെതിരെ മുമ്പ് മൊഴി നൽകിയ പലരും പിന്നീട് കോടതിയിൽ മൊഴിമാറ്റിയതായി പ്രോസിക്യൂഷൻ പറയുന്നു. കേസിലെ പ്രധാന സാക്ഷി വരെ മൊഴി thiruthi. കുറ്റാരോപിതനായ നടൻ കേസിലെ മറ്റൊരു പ്രതിയായ . പൾസർ സുനിയുമായി ടെന്നീസ് ക്ലബ്ബിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നത് താൻ കണ്ടു എന്നു മൊഴി നൽകിയ ഒരാളെ തൃശൂരിലെ ഒരു അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചതായും നടന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ പറയുന്നു ” എന്ന് മലയാള മനോരമ ഓൺലൈനിൽ 15.സപ്തംബർ, 20 നു വന്ന ഒരു റിപ്പോർട്ടിൽ പറയുന്നു.
താൻ മുൻപ് നൽകിയ മൊഴിമാറ്റണമെന്നു ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളിൽ ഒരാൾ സപ്തംബർ അവസാനം പൊലീസിൽ പരാതി നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതു മാത്രമല്ല. കേസിലെ സാക്ഷികൾ മൊഴിമാറ്റുന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ട പല മലയാള സിനിമാ പ്രവർത്തകർക്കുമെതിരെ കുറ്റാരോപിതനായ നടൻ വക്കീൽ നോട്ടീസ് അയച്ചതായും അറിയുന്നു.
വിലക്കുത്തരവുകളും ഉത്തരവാദിത്തമുള്ള റിപ്പോർട്ടിങ്ങും:
ആണധികാരം വലിയ തോതിൽ നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഒരു പരിധി വരെ അവബോധം സൃഷ്ടിക്കുന്നതിൽ സ്ത്രീകളുടെ അവകാശങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ വിജയിച്ചിട്ടുണ്ടന്ന കാര്യം എടുത്തു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലൈംഗികാതിക്രമങ്ങൾ തുടരുന്നവർക്കെതിരെ നടപടികളെടുക്കാൻ ഭരണകൂടങ്ങൾക്കും പൊലീസിനും മേൽ സമ്മർദ്ദം ചെലുത്താൻ സഹായകമാകുന്നത് ഇത്തരത്തിൽ പ്രബുദ്ധരായ പൊതുജനങ്ങളും ചുമതലാ ബോധമുള്ള മാധ്യമങ്ങളുമാണ്. വാർത്തകളും വിവരങ്ങളും ലഭ്യമല്ലാതെ വന്നാൽ സമൂഹത്തിൽ അഭിപ്രായ രൂപീകരണം അസാദ്ധ്യമാകും. സാമൂഹ്യമാധ്യമങളെയും വാർത്താ മാധ്യമങ്ങളെയും ഞെരുക്കിയൊതുക്കാൻ ലൈംഗിക അതിക്രമക്കേസുകളിലെ പണവും സ്വാധീനവുമുള്ള പ്രതികൾ ശ്രമിക്കുന്നത് അതുകൊണ്ടാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ വലിയൊരു ഭാഗം അവർക്കൊപ്പമാണെന്നു ഓർക്കേണ്ടതുണ്ട്..
ബലാൽസംഗക്കേസുകളിൽ വിചാരണ സ്വകാര്യമായി നടക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങൾ മാനിക്കുന്നു. അതേസമയം, “കോടതിയുടെ മുൻകൂർ അനുവാദത്തോടെ ” ഇത്തരം വിചാരണകളുടെ വാർത്തകൾ പരിമിതമായ രീതിയിൽ നൽകാൻ ക്രിമിനൽ നടപടിക്രമങ്ങളുടെ 327 ( 3 ) വകുപ്പിൽ വ്യവസ്ഥയുണ്ടല്ലോ. നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനത്തിനെതിരെ കോടതികൾ പുലർത്തുന്ന ജാഗ്രത ഞങ്ങൾ മനസ്സിലാക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതേസമയം, ഇത്തരം കേസുകളിൽ സാക്ഷികളുടെ അസാന്നിദ്ധ്യം, മൊഴിമാറ്റം, വാദികൾക്കെതിരെയുള്ള പ്രതികളുടെ അക്രമാസക്തമായ പെരുമാറ്റങ്ങൾ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത് അക്രമം നേരിട്ടവർ വെല്ലുവിളികളെ അതിജീവിച്ച് നീതിക്കു വേണ്ടി കോടതിയെ സമീപിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും നന്മ മുൻ നിർത്തി അനുവദിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ വാർത്തകൾ നൽക്കുന്നതിൽ നിന്നു മാധ്യമങളെ വിലക്കുന്ന ഉത്തരവുകൾ, ആൺകോയ്മ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്ക് ദോഷകരവും പ്രതികൾക്ക് ഗുണകരവുമായി മാറും.
ഇത്തരം ഉത്തരവുകളാൽ നിശ്ശബ്രാക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ അതിനെതിരെ കോടതിയെ സമീപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പ്രതികളുടെ ഭീഷണികൾക്കും ഭയപ്പെടുത്തൽ തന്ത്രങ്ങൾക്കും മുമ്പിൽ മുട്ടുമടക്കാതെ ഇത്തരം കേസുകൾ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടർന്നും റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു. നീതി, നമുക്ക് എല്ലാവർക്കുമറിയുന്നതു പോലെ, ലഭ്യമാകുക തന്നെ വേണം. അതിനുമപ്പുറം, നീതിന്യായനിർവഹണം കഴിയുന്നിടത്തോളം സുതാര്യമായിത്തന്നെ നടക്കുന്നുവെന്ന് നാം ഉറപ്പ് വരുത്തേണ്ടതുമുണ്ട്.
Signed:
KR Meera, Writer
Aleyamma Vijayan, SakhiKerala
J Devika, Feminist historian
Sugathakumari, Poet and activist
Viji Palithodi, Activist
Mercy Alexander, SakhiKerala
Dr Meera Velayudhan, Policy Analyst
V Geetha, Feminist historian
Janaki Nair, Historian
Nivedita Menon, Professor, JNU
Kalpana Kannabiran, Director, CSD
Anitha Thambi, Poet
VM Girija, Poet
Prof Mary E John, Centre for Women’s Development Studies
Sreerekha Sathi, International Institute of Social Studies, The Hague
Darshana S. Mini, Assistant Professor, University of Wisconsin-Madison
Jayasree Kalathil, Survivor Research, London and translator
Rekha Raj, Feminist thinker, activist
Janaki Abraham, Sociologist and Professor
K Satchidanandan, Writer
BRP Bhaskar, Senior journalist
NS Madhavan, Writer
Sashi Kumar, Senior journalist
Vinod K Jose, Executive Editor, The Caravan
Josy Joseph, Editor, Azhimukham
Manu Pillai, Author
Anwar Ali, Poet
Members of the Network of Women in Media, India:
Aditi Bhaduri; Ammu Joseph; Anna MM Vetticad; Annie Thomas; Anumeha Yadav; Anupama Venkiteswaran; Avantika Mehta; Dhanya Rajendran; Freny Manecksha; Geeta Seshu; Gita Bakshi; Gita Aravamudan; Jane Borges; Kalpana Sharma; Karuna John; Laxmi Murthy; Leela Solomon; Leena Reghunath; Malini Subramaniam; M Sarita Varma; M Suchithra; Neeta Kolhatkar; Neha Dixit; Nikhila Henry; Nisha Susan; Namita Bhandare; Padmaja Shaw; Padmalatha Ravi; Prachi Pinglay; Rajashri Dasgupta; Ranjona Banerji; Revathi Siva Kumar; Revati Laul; Rohini Mohan; Ruhani Kaur; Sajini Sahadevan; Sameera Khan; Sandhya Srinivasan; Saraswathi Nagarajan; Saritha Balan; Shahina KK; Sharda Ugra; Shobha SV; Vinita Vishwas Deshmukh.